കൊറോണ പടർന്നു പിടിക്കുകയാണ്,രോഗ ബാധിതർ ഒരു ലക്ഷം കവിഞ്ഞു,5000 ലേറെ പേർ മരണപ്പെട്ടു,ഇന്ത്യയിലും കൊറോണ ബാധിച്ച് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു.ചൈനയിലെ വുഹാനിൽ നിന്ന് ആരംഭിച്ച് ഇപ്പോൾ ലോകത്താകെ വ്യാപിച്ച മഹാദുരന്തമായി കൊറോണ മാറിയിരിക്കുന്നു.ആരോഗ്യ അടിയന്തിരാവസ്ഥയിലൂടെയാണ് നാം മുമ്പോട്ട് പോവുന്നത്.
രോഗം പടരാതിരിക്കാൻ വേണ്ട മുൻകരുതൽ നാം സ്വീകരിക്കണം
രോഗം അല്ലാഹു നൽകുന്ന പരീക്ഷണമാണ്,അതിൽ നിന്ന് രക്ഷപ്പെടുത്താനും അല്ലാഹുവിനേ കഴിയൂ..രോഗത്തിൽ നിന്ന് രക്ഷ ലഭിക്കാൻ പല മാർഗ്ഗങ്ങളുമുണ്ട്.അതിൽ ഏറ്റവും പ്രധാനം പ്രതിരോധം തന്നെ,രോഗം ബാധിച്ച് ചികിത്സിക്കുന്നതിനേക്കാൾ നാം ശ്രദ്ധിക്കേണ്ടത് രോഗം വരാതെ നോക്കാനാണ്.
രോഗബാധിതരോട് നേരിട്ട് സമ്പർക്കം വേണ്ട.
അല്ലാഹുവിന്റെ പരീക്ഷണമാണ് രോഗം,അതിൽ നിന്ന് നമ്മെ രക്ഷപ്പെടുത്താനും അല്ലാഹുവിന് സാധിക്കും,എന്നാലും ബോധപൂർവ്വം രോഗമുണ്ടാക്കുന്ന സാഹചര്യങ്ങളിൽ നാം പോയി ചാടരുത്,മറിച്ച് നിങ്ങളുടെ കരങ്ങളെ നാശത്തിലേക്ക് തള്ളിയിടരുത് എന്നാണ് വിശുദ്ധ ഖുർആൻ നമ്മെ ഉത്ബോധിപ്പിക്കുന്നത്
وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ وَأَحْسِنُوا إِنَّ اللَّهَ يُحِبُّ الْمُحْسِنِينَ:البقرة195
അതിനാൽ രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിൽ നിന്ന് നാം അകന്നു നിൽക്കണം,അത് നമ്മുടെ ഇൗമാനിനോ തവക്കുലിനോ എതിരാവുകയില്ല,നബി തങ്ങളേക്കാൾ ഇൗമാനും തവക്കുലുമുള്ള ആരെങ്കിലുമുണ്ടോ ? നബി തങ്ങൾ കുഷ്ട രോഗം ബാധിച്ച ആളുടെ കൈപിടിക്കുന്നതിൽ നിന്ന് വിസമ്മതിച്ച് നോക്കൂ..
عَنْ عَمْرِو بْنِ الشَّرِيدِ عَنْ أَبِيهِ قَالَ كَانَ فِى وَفْدِ ثَقِيفٍ رَجُلٌ مَجْذُومٌ فَأَرْسَلَ إِلَيْهِ النَّبِىُّ إِنَّا قَدْ بَايَعْنَاكَ فَارْجِعْ :مسلم5958
രോഗ ബാധിതർ മറ്റുള്ളവർക്ക് പടരാതിരിക്കാൻ പുറത്തിറങ്ങാതെ സൂക്ഷിക്കണം.
മഹാമാരിയുള്ള നാട്ടിലേക്ക് പോവരുത്,
അവിടെയുള്ളവർ പുറത്തേക്കും പോകരുത്.
عن أُسَامَة بْن زَيْدٍ يُحَدِّثُ سَعْدًا،عَنِ النَّبِيِّ قَالَ إِذَا سَمِعْتُمْ بِالطَّاعُونِ بِأَرْضٍ فَلاَ تَدْخُلُوهَا ،
وَإِذَا وَقَعَ بِأَرْضٍ وَأَنْتُمْ بِهَا فَلاَ تَخْرُجُوا مِنْهَا :البخاري5728
പടരുന്ന രോഗങ്ങൾ ബാധിച്ചവർ പൊതു സ്ഥലങ്ങളിലേക്ക് വരാതെ നോക്കണം.
ചെങ്കണ്ണ് രോഗം ബാധിച്ചവർ പൊതു സ്ഥലങ്ങളിൽ വരുന്നത് വിലക്കണം,
അയാൾ ദരിദ്രനാണെങ്കിൽ ഭക്ഷണം വീട്ടിൽ എത്തിച്ച് കൊടുക്കണം..
قَالَ الْقَاضِي فِي هَذَا الْحَدِيث ( الْعَيْنُ حَقٌّ مسلم5831 ) مِنْ الْفِقْه مَا قَالَهُ بَعْض الْعُلَمَاء أَنَّهُ يَنْبَغِي إِذَا عُرِفَ أَحَد بِالْإِصَابَةِ بِالْعَيْنِ أَنْ يُجْتَنَب وَيُتَحَرَّز مِنْهُ ، وَيَنْبَغِي لِلْإِمَامِ مَنْعه مِنْ مُدَاخَلَة النَّاس ، وَيَأْمُرهُ بِلُزُومِ بَيْته . فَإِنْ كَانَ فَقِيرًا رَزَقَهُ مَا يَكْفِيه ، وَيَكُفّ أَذَاهُ عَنْ النَّاس ، فَضَرَره أَشَدّ مِنْ ضَرَر آكِل الثُّوم وَالْبَصَل الَّذِي مَنَعَهُ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ دُخُول الْمَسْجِد لِئَلَّا يُؤْذِي الْمُسْلِمِينَ ، وَمِنْ ضَرَر الْمَجْذُوم الَّذِي مَنَعَهُ عُمَر رَضِيَ اللَّه عَنْهُ وَالْعُلَمَاء بَعْده الِاخْتِلَاط بِالنَّاسِ:شرح مسلم للإمام النووي
നിയന്ത്രണങ്ങൾ ആവശ്യമാണ്
മഹാമാരി പടർന്നു പിടിക്കാതിരിക്കാൻ മുൻകരുതലും നിയന്ത്രണവും ആവശ്യമാണ്.
മക്കയിലും മദീനയിലുമെല്ലാം നിയന്ത്രണങ്ങൾ വന്നത് നാം കണ്ടു,നമ്മുടെ നാടുകളിൽ സ്കൂളും മദ്റസയുമെല്ലാം അടച്ചു,പള്ളികളിൽ പോലും ഹൗളുകളിലെ വുളൂഅ് നിർത്തി വെച്ചു,അത്യാവശ്യ മുൻകരുതലുകൾ എല്ലാവരും സ്വീകരിച്ചു എന്ന് വേണം കരുതാൻ,
ഭയപ്പെടേണ്ട ആവശ്യമില്ല.
പക്ഷെ പല നാടുകളിലും ജനങ്ങൾ ഭയന്ന് രോഗം ഇല്ലാതിരുന്നിട്ട് പോലും പുറത്തിറങ്ങാത്ത അവസ്ഥയാണ്,മുൻകരുതൽ ഒാവറാക്കി,നിസ്കാരം തന്നെ ഒഴിവാക്കാൻ വല്ല മാർഗ്ഗവുമുണ്ടോ എന്ന നിലയിലേക്ക് നാം എത്തരുത്,നിയന്ത്രണങ്ങൾ വേണം,പക്ഷെ പരീക്ഷണത്തിൽ നിന്ന് രക്ഷ തരണേ എന്ന് അല്ലാഹുവിനോട് പറയാൻ പോലും നമുക്കാവില്ല എന്ന് വന്നു കൂടാ.. രോഗം തരുന്നുവൻ അല്ലാഹുവാണ്,അതിന് ശിഫ തരാൻ അല്ലാഹുവിന് മാത്രമേ കഴിയൂ..അല്ലാഹുവിനുള്ള ഇബാദത്തുകൾ പൂർണ്ണമായും ഉപേക്ഷിച്ച് അല്ലാഹു നമ്മെ രക്ഷപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നത് ശരിയല്ല.
മുൻകരുതൽ ഓവറാക്കരുത്.
രോഗത്തെ ഭയന്ന് പലരും ആവശ്യമില്ലാതെ മാസ്കുകൾ വാങ്ങി സൂക്ഷിക്കുന്നത് മൂലം രോഗികൾക്ക് പോലും മാസ്ക് കിട്ടാത്ത അവസ്ഥയാണ്,യഥാർത്ഥത്തിൽ രോഗമില്ലാത്ത ആളുകൾ മാസ്ക് ധരിക്കേണ്ടതില്ല,സർക്കാർ തന്നെ പത്രങ്ങളിൽ അത് പരസ്യം നൽകി ഒാർമ്മിപ്പിച്ചത് നാം മനസ്സിലാക്കുക,രോഗം ബാധിച്ചവരോ അതിന്റെ ലക്ഷണങ്ങൾ ഉള്ളവരോ ആണ് മാസ്ക് ധരിക്കേണ്ടത്,ആവശ്യമില്ലാതെ നാം മാസ്കും സാനിട്ടേഷൻ ഉപകരണങ്ങളും വാങ്ങിക്കൂട്ടി വെച്ചാൽ രോഗികൾക്ക് അത് ലഭ്യമാവാതെ വരും,അവസാനം അവരിൽ നിന്ന് മറ്റുള്ളവർക്ക് രോഗം പടരുകയും ചെയ്യും.
രോഗം പടർന്നു പിടിക്കുന്ന നേരത്ത് പോലും മനുഷ്യത്വമില്ലാതെ 5 രൂപയുടെ മാസ്ക് 25 രൂപക്ക് വിൽക്കുന്ന കൊള്ളക്കാരായി നാം മാറരുത്,മനുഷ്യൻ മരിച്ചു വീഴുമ്പോൾ പോലും ആർത്ഥി തീരാത്ത സ്വാർത്ഥ•ാരായി നാം മാറരുത്.
തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്
ജനങ്ങൾക്ക് കൊറോണയെ കുറിച്ച് കൃത്യമായ ധാരണയില്ല,പുതിയ രോഗമായത് കൊണ്ട് ചികിത്സകർ പോലും രോഗത്തെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ച് ഗവേഷണം നടത്തുന്നേയുള്ളൂ..!!
അപ്പോൾ നാം സ്വയം വിധഗ്ദരായി രോഗത്തെ കുറിച്ച് തോന്നിയ പോലെ പ്രചാരണം നടത്തരുത്,സോഷ്യൽ മീഡിയയിൽ കാണുന്ന എല്ലാ സന്ദേശങ്ങളും നൂറു ശതമാനം ശരിയാണെന്ന് വിശ്വസിച്ച് ഭയപ്പെടാൻ നിൽക്കരുത്,അത്തരം മെസ്സേജുകൾ പ്രചരിപ്പിച്ച് ജനങ്ങളിൽ ഭീതി പടർത്താനും പാടില്ല, മതപരമായും രാജ്യ നിയമമനുസരിച്ചും അത് തെറ്റാണ്.
ശുചിത്വമാണ് പ്രധാനം
പ്രതിരോധത്തിന് സർക്കാർ നൽകുന്ന നിർദ്ധേശങ്ങളിൽ ഏറ്റവും പ്രധാനം ശുചിത്വമാണ്,കൊറോണ ഉൾപ്പടെ ഏത് തരം രോഗത്തിന്റെയും പ്രധാന കാരണം വൃത്തിയില്ലാത്ത ശരീരവും പരിസരവുമാണ്,
മുസ്ലിമിന്റെ ജീവിതത്തിൽ ശുചിത്വം അവന്റെ ആരാധനയുടെ തന്നെ ഭാഗമാണ്
عَنْ جَابِرِ بْنِ عَبْدِ اللَّهِ رضى الله عنهما قَالَ قَالَ رَسُولُ اللَّهِ مِفْتَاحُ الْجَنَّةِ الصَّلاَةُ وَمِفْتَاحُ الصَّلاَةِ الْوُضُوءُ :الترمذي4
സ്വർഗ്ഗത്തിന്റെ താക്കോൽ നിസ്കാരമാണ്,നിസ്കാരത്തിന്റെ താക്കോൽ ശുചിത്വവുമാണ്,അപ്പോൾ ശുചിത്വം പാലിക്കാത്തവന് സ്വർഗ്ഗ വാതിൽ തുറക്കാനുള്ള ചാവി ലഭിക്കില്ല.
വിശ്വാസത്തിന്റെ പകുതിയാണ് ശുചിത്വം എന്നാണല്ലോ പ്രവാചക വചനം.
عَنْ أَبِى مَالِكٍ الأَشْعَرِىِّ قَالَ قَالَ رَسُولُ اللَّهِ الطُّهُورُ شَطْرُ الإِيمَانِ:مسلم556
وقَالَ رَسُولُ اللَّهِ الطَّهُورُ نِصْفُ الإِيمَانِ :ترمذي 3519
നിസ്കരിക്കാൻ നമുക്ക് പൂർണ്ണ ശുചിത്വം വേണം.
ശരീരവും വസ്ത്രവും നിസ്കരിക്കുന്ന സ്ഥലവുമെല്ലാം ശുദ്ധമായിരിക്കണം,
അത് ശർതാണ് , എങ്കിലേ നിസ്കാരം സ്വഹീഹാവൂ..
വുളൂ വലിയ ഒരു പ്രതിരോധമാണ്
5 നേരത്തെ ഫർള് നിസ്കാരങ്ങൾക്ക് വേണ്ടി ദിവസവും ചുരുങ്ങിയത് നാമെല്ലാം 5 തവണ വുളൂ എടുക്കുന്നുണ്ട്,ഓരോ തവണ വുളൂ ചെയ്യുമ്പോളും ആദ്യം മുൻ കൈ മൂന്ന് തവണയും പിന്നീട് രണ്ട് കൈകളും മുട്ടുൾപ്പടെ മൂന്ന് തവണയും നാം കഴുകുന്നുണ്ട്,അഥവാ ഒരു വൂളൂ കഴിയുമ്പോളേക്കും 6 തവണ നാം കൈ കഴുകുന്നു, അതും നന്നായി സൂക്ഷിച്ച് തേച്ചുരച്ചാണ് കഴുകാൻ ശരീഅത്ത് നമ്മെ പഠിപ്പിക്കുന്നത്, അപ്പോൾ 5 നേരത്തെ ഫർള് നിസ്കാരങ്ങൾക്ക് വേണ്ടി വുളൂ ചെയ്യുന്നത് കൂട്ടിയാൽ തന്നെ ദിവസം 30 പ്രാവശ്യം നാം കൈ കഴുകുന്നുണ്ട്, അതിന് പുറമെ ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകഴുകൽ സുന്നത്താണ്, വിസർജ്ജന ശേഷവും നാം കൈ കഴുകേണ്ടതാണ്,ചുരുക്കത്തിൽ വുളൂഇലും കുളിയിലുമെല്ലാം ഇസ്ലാം നമ്മെ ഉത്ബോധിപ്പിക്കുന്നത് ശരീര ശുചിത്വം നിലനിർത്താനാണ്,സർക്കാർ നമ്മളോട് കൈകഴുകാൻ പറയുന്നതിന് മുമ്പ് തന്നെ മുത്ത് റസൂലുള്ളാഹി നമ്മോട് അത് പഠിപ്പിച്ചതാണെന്ന് നാം മറക്കരുത്.
തുമ്മുമ്പോൾ മുഖം പൊത്തണം
കൊറോണ പ്രതിരോധത്തിന് വേണ്ടി സർക്കാർ നമ്മോട് പറയുന്ന രണ്ടാമത്തെ കാര്യം തുമ്മുമ്പോൾ സ്രവം മറ്റൊരാളിലേക്ക് തെറിക്കാതിരിക്കാൻ പൊത്തിപ്പിടിക്കണമെന്നാണ്.
ഇത് നബി തങ്ങൾ നമ്മെ പഠിപ്പിച്ച സുന്നത്തല്ലേ..
عَنْ أَبِى هُرَيْرَةَ أَنَّ النَّبِىَّ كَانَ إِذَا عَطَسَ غَطَّى وَجْهَهُ بِيَدِهِ أَوْ بِثَوْبِهِ وَغَضَّ بِهَا صَوْتَهُ:الترمذي2969
ദന്ത ശുദ്ധീകരണം
വായിലൂടെയും ശ്വസന നാളിയിലൂടെയുമാണ് കൊറോണ വൈറസ് പ്രധാനമായും അകത്ത് എത്തുന്നത്,അതിനാൽ ഇടക്കിടെ വായ ശുദ്ധീകരിക്കുകയും വെള്ളം ഇടക്കിടെ കുടിച്ച് കൊണ്ടിരിക്കണമെന്നുമാണ് വിദഗ്ധർ ഒാർമ്മപ്പെടുത്തുന്ന മറ്റൊരു കാര്യം
എന്നാൽ വുളൂഇൽ രണ്ടാമതായി നാം ചെയ്യുന്നത് വായും മൂക്കും പല്ലുകളുമെല്ലാം പരിപൂർണ്ണമായും മൂന്ന് തവണ ശുദ്ധീകരിക്കുന്ന പ്രക്രിയ അല്ലേ?
വായിൽ വെള്ളം കൊണ്ട് കൊപ്ലിക്കുകയും മൂക്കിൽ വെള്ളം കയറ്റി ചീറ്റിക്കളയുകയും വേണം.അതോടൊപ്പം തന്നെ നന്നായി പല്ല് തേക്കുന്നതും സുന്നത്താണ്.
മാത്രമല്ല,മിസ്വാക് ചെയ്യുന്നതിന് വലിയ പ്രാധാന്യമാണ് പ്രവാചകർ പഠിപ്പിച്ചത്
നിങ്ങൾക്ക് ബുദ്ധിമുട്ടാവുമെന്ന് ഞാൻ ഭയന്നില്ലെങ്കിൽ ഓരോ നിസ്കാരത്തിനും മിസ്വാക് ഫർളാക്കുമായിരുന്നു എന്നാണ് നബി പറഞ്ഞത്
عَنْ أَبِي هُرَيْرَةَ،رَضِيَ اللَّهُ عَنْهُ،أَنَّ رَسُولَ اللهِ قَالَ :لَوْلاَ أَنْ أَشُقَّ عَلَى أُمَّتِي لأَمَرْتُهُمْ بِالسِّوَاكِ مَعَ كُلِّ صَلاَةٍ:البخاري887
മിസ്വാക് ചെയ്യാതെ 70 റക്അത്ത് നിസ്കരിക്കുന്നതിലും മഹത്വം മിസ്വാക് ചെയ്ത് 2 റക്അത്ത് നിസ്കരിക്കുന്നതിനാണ്.
عن عائشة رضي الله عنها أن النبي قال:ركعتين بسواك أفضل من سبعين ركعة بغير سواك:مسند البزاز109
ഭക്ഷണത്തിന് മുമ്പും ശേഷവും ഉറങ്ങുന്നതിന്റെ മുമ്പും ശേഷവും
മരണാസന്നനായ ആൾക്ക് പോലും മിസ്വാക് സുന്നത്താണ്.
വസ്ത്രം ശുദ്ധിയാവണം
ശുദ്ധിക്ക് വിശുദ്ധ ഇസ്ലാം ഏറ്റവും മുന്തിയ പരിഗണനയാണ് കൊടുക്കുന്നത്,നബി തങ്ങൾക്ക് രണ്ടാമതായി ഇറങ്ങിയ സൂറത്തിൽ തന്നെ എല്ലാ തരം മാലിന്യങ്ങളിൽ നിന്നും ശുദ്ധിയാവാൻ കൽപ്പിക്കുന്നു.
وَثِيَابَكَ فَطَهِّرْ:المدثر4
مما ليسَ بطاهرٍ فإنَّه واجبٌ في الصَّلاةِ وأولى وأحبُّ في غيرِها وذلكَ بصيانتها وحفظها عن النجاساتِ وغسلِها بعد تلطخِها وبتقصيرها أيضاً فإنَّ طولَها يؤدي إلى جرِّ الذيولِ على القاذوراتِ وهُوَ أولُ ما أمَرَ بهِ عليهِ الصَّلاةُ والسَّلامُ منْ رفضِ العاداتِ المذمومةِ وقيلَ : هُو أمرٌ بتطهيرِ النفسِ مما يستقذرُ منَ الأفعالِ ويُستهجنُ منَ الأحوالِ يقالُ : فلانُ طاهرُ الذيلِ والأردانِ إذا وصفُوه بالنقاءِ من المعايبِ ومدانسِ الأخلاقَ.
പരിസര ശുചിത്വം
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം,മാലിന്യങ്ങൾ വീട്ടിൽ കൂട്ടിയിടരുത്.
عن سَعِيد بْن الْمُسَيَّبِ ، يَقُولُ : إِنَّ اللَّهَ طَيِّبٌ يُحِبُّ الطِّيبَ نَظِيفٌ يُحِبُّ النَّظَافَةَ كَرِيمٌ يُحِبُّ الْكَرْمَ جَوَّادٌ يُحِبُّ الْجُودَ فَنَظِّفُوا أَفْنِيَتَكُمْ وَسَاحَاتِكُمْ وَلاَ تَشَبَّهُوا بِالْيَهُودِ ، يَجْمَعُونَ الأَكْبَاءَ فِي دُورِهِمْ:مسند البزار1114
നാടും നഗരവും റോഡും തോടുമെല്ലാം ശുദ്ധിയായി സൂക്ഷിക്കണം
വഴിയിൽ മൂത്രമൊഴിക്കാനോ വിസർജ്ജനം നടത്താനോ പാടില്ല,
ജനങ്ങൾ വിശ്രമിക്കുന്ന ഇടങ്ങളിലും മാലിന്യം നിക്ഷേപിക്കരുത്,
റോട്ടിലും തോട്ടിലും മാലിന്യങ്ങൾ തള്ളുന്നവർ വലിയ ദ്രോഹമാണ് ചെയ്യുന്നത്,
അത് ഹറാമാണ്,അതോടൊപ്പം ജനങ്ങൾക്കാകെ രോഗം പടർത്താൻ
കാരണവുമാണ്.
عَنْ أَبِى هُرَيْرَةَ أَنَّ رَسُولَ اللَّهِ قَالَ اتَّقُوا اللَّعَّانَيْنِ . قَالُوا وَمَا اللَّعَّانَانِ يَا رَسُولَ اللَّهِ قَالَ ട്ട الَّذِى يَتَخَلَّى فِى طَرِيقِ النَّاسِ أَوْ فِى ظِلِّهِمْ :مسلم641 (ومعناه الامران الجالبان لللَّعن لأن من فعلهما لعنه الناس في العادة فلما صارا سببا لللَّعن أضيف الفعل إليهما)
വഴിയിൽ മാലിന്യം തള്ളുന്നവന് അല്ലാഹുവിന്റെയും മലക്കുകളുടെയും സകല ജനങ്ങളുടെയും ശാപം
عن أبي هُرَيْرَةَ سَمِعْتُ رَسُولَ اللَّهِ يَقُولُ مَنْ سَلَّ سَخِيمَتَهُ عَلَى طَرِيقٍ عَامِرٍ مِنْ طَرِيقِ الْمُسْلِمِينَ فَعَلَيْهِ لَعْنَةُ اللَّهِ وَالْمَلاَئِكَةِ وَالنَّاسِ أَجْمَعِينَ :البيهقي481
(والسخيمة بفتح السين المهملة وكسر الخاء المعجمة هي الغائط)
قال ابو موسى الأشعري أن امير المؤمنين عمر بعثني اليكم اعلمكم كتاب ربكم وسنة نبيكم ولأنظف لكم طرقكم
ശരീര വിസർജ്ജ്യങ്ങൾ ശുദ്ധിയാക്കണം അതെത്ര ചെറുതായാലും.
عَنْ أَبِى ذَرٍّ عَنِ النَّبِىِّ قَالَ عُرِضَتْ عَلَىَّ أَعْمَالُ أُمَّتِى حَسَنُهَا وَسَيِّئُهَا فَوَجَدْتُ فِى مَحَاسِنِ أَعْمَالِهَا الأَذَى يُمَاطُ عَنِ الطَّرِيقِ وَوَجَدْتُ فِى مَسَاوِى أَعْمَالِهَا النُّخَاعَةَ تَكُونُ فِى الْمَسْجِدِ لاَ تُدْفَنُ.
പരിപൂർണ്ണ ശുചിത്വം പുലർത്തണം,ഉദാത്ത സംസ്കാരമാണത്.
عَنْ عَائِشَةَ قَالَتْ قَالَ رَسُولُ اللَّهِ عَشْرٌ مِنَ الْفِطْرَةِ قَصُّ الشَّارِبِ وَإِعْفَاءُ اللِّحْيَةِ وَالسِّوَاكُ وَاسْتِنْشَاقُ الْمَاءِ وَقَصُّ الأَظْفَارِ وَغَسْلُ الْبَرَاجِمِ وَنَتْفُ الإِبْطِ وَحَلْقُ الْعَانَةِ وَانْتِقَاصُ الْمَاءِ قَالَ زَكَرِيَّاءُ قَالَ مُصْعَبٌ وَنَسِيتُ الْعَاشِرَةَ إِلاَّ أَنْ تَكُونَ الْمَضْمَضَةَ. زَادَ قُتَيْبَةُ قَالَ وَكِيعٌ انْتِقَاصُ الْمَاءِ يَعْنِى الاِسْتِنْجَاءَ:مسلم627
ശുചിത്വം പാലിക്കാത്തവന് ഖബറിൽ ശിക്ഷ
عَنِ ابْنِ عَبَّاسٍ قَالَ مَرَّ النَّبِيُّ صلى الله عليه وسلم بِقَبْرَيْنِ فَقَالَ إِنَّهُمَا لَيُعَذَّبَانِ وَمَا يُعَذَّبَانِ فِي كَبِيرٍ أَمَّا أَحَدُهُمَا فَكَانَ لاَ يَسْتَتِرُ مِنَ الْبَوْلِ وَأَمَّا الآخَرُ فَكَانَ يَمْشِي بِالنَّمِيمَةِ ثُمَّ أَخَذَ جَرِيدَةً رَطْبَةً فَشَقَّهَا نِصْفَيْنِ فَغَرَزَ فِي كُلِّ قَبْرٍ وَاحِدَةً قَالُوا : يَا رَسُولَ اللهِ لِمَ ف